ബദിയടുക്കഃ വീടിന് സമീപമുള്ള വിറക് പുരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്കക്ക് സമീപം ചുള്ളിക്കാനtയിലെ ബാലകൃഷ്ണ (32)യാണ് മരിച്ചത്. പന്തല്‍ തൊഴിലാളിയാണ്. ബന്ധു വീട്ടില്‍ താമസിക്കുന്ന ബാലകൃഷ്ണ ഇന്നലെ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു.
ഇന്ന് രാവിലെ ഏറെ വൈകിയും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന് സമീപത്തെ വിറക് ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ ബാലകൃഷ്ണ
ബാബുവിന്റെയും ലീലയുടേയും മകനാണ്.
സഹോദരങ്ങള്‍ഃ രാധകൃഷ്ണ, അനിത.
