പെര്‍ളഃ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗൃഹനാഥന് പരിക്ക്. എന്മകജെ പഞ്ചായത്ത് 12-ാം വാര്‍ഡ് ഷേണി കെ.കെ. കാട് ഉന്നതിയിലെ മാങ്കുവിന്റെ വീടിന്റെ മേല്‍ക്കൂര
തിങ്കളാഴ്ച രാത്രി ആഞ്ഞടിച്ച കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര നിലംപൊത്തിയത്. ഈ സമയം മാങ്കു മാത്രമെ വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മക്കളും ബന്ധു വീട്ടിലേക്ക് പോയിരുന്നുവത്രെ. കിടന്നുറങ്ങകയായിരുന്ന മാങ്കുവിന്റെ ദേഹത്താണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ മാങ്കുവിനെ പുറത്തെടുത്ത് ഉക്കിനടുക്ക മെഡിക്കല്‍ കൊളേജില്‍ എത്തിച്ചു. ചികിത്സ നല്കി. പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
