കാസര്‍ഗോഡ്: പട്രോളിംഗും വാഹന പരിശോധനയും ചെയ്യുന്നതിനിടെ സംശയാസ്പതമായി കണ്ട വാഹനം പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയുംചെയ്തയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ 16.8 ഗ്രാം എംഡിഎംഎ യും 2 .1 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തി കാസറഗോഡ് അണങ്കൂർ സ്വദേശിയും ചെങ്കള സിറ്റിസൺ നഗറിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് ടി എം (27) ആണ് പിടിയിലായത്. ഇയാൾ സമാനമായ ലഹരി കേസുകളിൽ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ശ്രീ.ബി.വി വിജയ ഭരത് റെഡ്ഡി യുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പക്ടർവിപിൻ യു പി, SCPO പ്രദീപ് കുമാർ, നാരായണൻ, പ്രശാന്ത്, സി പി ഓ മനോജ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി,അനീഷ് ,ഭക്ത ശൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
