കണ്ണൂർ: പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകർ നിരവധി ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ചു. സായി മുൻ കോച്ചും കണ്ണൂർ ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറുമായ ജോസ് മാത്യു ധർണ ഉദ്ഘാടനം ചെയ്തു.പി.പി.ഉദയകുമാർ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ, ജോസ് ജോസഫ്, സിബി പീറ്റർ, തസ്ലീം, ബെന്നി ജോസഫ്, നിതിൻ, സി .എം. പ്രശാന്ത്, ജിനൽ കുമാർ എന്നിവർ സംസാരിച്ചു.
