നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമിയെ പറ്റിയും ആ സംഘടനയുടെ താത്വികാചാര്യന്‍ അബുല്‍ അഹലാ മൌദൂദിയെപ്പറ്റിയും നിലമ്പൂര്‍ ഉപ തിരഞ്ഞടുപ്പ് യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി ജനറല്‍സെക്രട്ടറിയും സാക്ഷാല്‍ ആര്യാടന് മുഹമ്മദിന്റെ പുത്രനുമായ ആര്യാടന് ഷൌക്കത്ത് ഇതുവരെ പൊതുവേദിയില്‍ പറഞ്ഞതൊക്കെ പഴങ്കഥയാവുന്നു. ഷൌക്കത്തിനെ ഉപ തിരഞ്ഞടുപ്പില്‍ പിന്താങ്ങാന് ജമാഅത്തെഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വേല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളും ലഘു ലേഖകളുമാണ് വര്‍ഗീയതയുടെയും വിഘടന വാദത്തിന്റെയും ആണിക്കല്ല് എന്നായിരുന്നു ഇത്രയും കാലം ഷൌക്കത്ത് പ്രസംഗിച്ചു നടന്നിരുന്നത്. 2005 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ “ദൈവനാമത്തില്‍: എന്ന സിനിമയില നായകന് അലിഘട്ട് യുണിവേര്സിറ്റിയില് പഠിക്കാന്‍ പോയി കടും തീവ്രവാദിയായി തിരിച്ചു വരുന്നത് മൌദൂദിയുടെ ജിഹാദ് എന്ന പുസ്തകത്തില്‍ നിന്നും പ്രചോദാനം ഉള്‍ക്കൊണ്ടാണ് എന്ന് വരുന്ന രൂപത്തിലായിരുന്നു സിനിമ . .ജിഹാദ് എന്ന പുസ്തകത്തിലെ പ്രതിപാദ്യം എന്താണ് എന്ന് അറിയാതെ ആണ് സിനിമയില്‍ പരാമര്‍ശം നടത്തിയതെന്ന് അന്ന് വിവാദമായിരുന്നു. തുടര്‍ന്ന് കിട്ടുന്ന അവസരങ്ങള്‍ ഒന്നും മൌദൂദിയെ വര്‍ഗീയ വാദിയും ജമാഅത്തെ ഇസ്ലാമിയെ ജിഹാദികളും ആക്കുന്നതില്‍ ആര്യാടന് കിട്ടുന്ന അവസരങ്ങള്‍ ഒന്നും കളഞ്ഞില്ല. അടുത്ത കാലത്തുവരെ ഇന്ന് നടക്കുന്ന സകല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ മൌദൂദികളും കൂടിയാണ് എന്ന് ഷൌക്കത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി.. നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡിഎഫിനാണെന്ന് സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെതിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ സംഘപരിവാർ ഇടപെടലിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. നിലമ്പൂരിൽ എല്‍.ഡി.എഫ്, യു.ഡി.എഫ് മത്സരമാണ് നടക്കുന്നതെന്നും പി.വി അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ യു.ഡി.എഫ് വിജണമെന്നും അദ്ദേഹം പറഞ്ഞു.
