By ജോയ് എം
കാഞ്ഞങ്ങാട് : രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട പത്തനംതിട്ടയിലെ രഞ്ജിതക്കെതിരെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ നടത്തിയ വളരെ മ്ലേഛമായ കമന്റില്‍ കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു. കുടംബം നോക്കാൻ വേണ്ടി വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്ന സ്ത്രീകളെ യാകെയും ,സ്ത്രീത്വത്തെയും അപമാനിച്ച നാടിനാകെ അപമാനമായ ഇയാളെ പൂർണ്ണമായും ജോലിയിൽ നിന്നും നീക്കം ചെയ്ത് ശക്തമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു ആര് ഡി ഓ ക്ക് പരാതിയും സമർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദിന്റെ അദ്ധ്യക്ഷതയിൽ വനിതാലീഗ് ജില്ലാ വൈസ്പ്രസിഡണ്ട് ടീ.കെ സുമയ്യ \ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന,കാഞ്ഞങ്ങാട് മുനിസിപ്പൽ വനിതാലീഗ് പ്രസിഡണ്ട് സി.എച്ച് സുബൈദ തുടങ്ങിയവർ സംസാരിച്ചു.. ,വനിതാലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷീബ ഉമ്മർ സ്വാഗതവും,ഹാജറ സലാം നന്ദിയും പറഞ്ഞു
