പാലക്കാട് : വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സ്കൂളിന്റെ പ്രവർത്തി സമയത്തിൽ മാറ്റം. ശ്രീകൃഷ്ണപൂരം സെന്റ് ഡോമിനിക് സ്കൂളിലാണ് പ്രവർത്തി സമയത്തിൽ മാറ്റം വരുത്തിയത്.
രാവിലെ 8.40 ന് തുടങ്ങി വൈകുന്നേരം 3.40ന് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചത്. 20 മിനിറ്റയിരുന്ന ഉച്ച ഭക്ഷണ സമയം 40 മിനിറ്റായി വർധിപ്പിച്ചു. പി ടി എ യുടെ ആവശ്യപ്രകാരമാണ് മാറ്റം. രണ്ട് ഇടവേള സമയങ്ങൾ 15 മിനിറ്റായി ഉയർത്തിയിട്ടുണ്ട്. മഴക്കാലത്ത് ഷൂസ് ഒഴിവാക്കി ചെരുപ്പ് ഇടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ സമ്മതിച്ചതായി പി ടി എ അറിയിച്ചു. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരതി അറിയിക്കാനുള്ള പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. സ്കൂളിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
