By ഷൈബിന് ജോസെഫ്
കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി സമുദായ മൈത്രി വിളക്കി ചേർത്ത വ്യക്തിത്വമെന്ന് മുസ്ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ.എം പി അബ്ദുസമദ് സമദാനി എം.പി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ചന്ദിക ഡയരക്ടറും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമവാർഷികത്തേടനുനബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാടും പരിസരത്തും വർഗീയ പ്രശ്നങ്ങൾ ഉടലെടുത്ത പ്പോൾ അവി ടെ മത സൗഹർദ്ദ സദസുകളുണ്ടാക്കി മെട്രോ മുഹമ്മദ് ഹാജി മനുഷ്യ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു. വാക്കുകൾ കൊണ്ടുള്ള ബോംബുകൾ മത വിദ്വേഷം വിതക്കുന്ന ഈ കാലത്ത് അത് ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് സമദാനി ഓർമിപ്പിച്ചു.യഥാർത്ഥ ബോംബുകൾ അത് പതിക്കുന്ന സ്ഥലത്തെ ബാധിക്കുമ്പോൾ വാക്ബോംബുകൾ ലോകത്തെയാകെ ബാധിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡലം മുസ്ലിംലീഗ്പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മൗലവിയെ അനുസ്മരിച്ച് പ്രത്യേക ദുആ സദസും നടന്നു. എം. മൊയ്തു മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ ഇ എ ബക്കർ,അഡ്വ:എൻ എ ഖാലിദ്,വൺ ഫോർ അബ്ദുര്റഹ്മാൻ,കെ അബ്ദുല്ല കുഞ്ഞി,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മർ,കർഷക സംഘം സംസ്ഥാന ഓർഗനൈസിങ് സെക്രെട്ടറി സി മുഹമ്മദ് കുഞ്ഞി, സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗം എം പി ജാഫർ,ദേശീയ കൗൺസിൽ അംഗങ്ങളായ എ ഹമീദ് ഹാജി,കെ മുഹമ്മദ് കുഞ്ഞി,ലോ യേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എം.ടി.പി കരീം തുടങ്ങിയവര് സംസാരിച്ചു.
