പെർള : (കാസർഗോഡ് ) എന്മകജെ പഞ്ചായത്തിലെ ബജക്കുടലും സേറാജെയിലെ പരേതനായ മൂല്യയുടെ ഭാര്യ കുസുമ(84) വീടിനു സമീപത്തെ കുളത്തിൽ വീണ് മരിച്ചു.ഇന്ന്(വെള്ളിയാഴ്ച )രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ പോയതാണത്രെ. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ തോട്ടത്തിലെ കുളത്തില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍ഃ കൃഷ്ണ കുമാരി, കസ്തൂരി, മോഹിനി , സുരേശ. മരുമക്കള്‍ഃ ര്ഘു, പ്രഭാകര, ജയരാമ, ശംഭവി. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
