
കാസർഗോഡ് : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ ദീർഘകാലം അംഗമായിരുന്ന ഫാത്തിമ അബ്ദുള്ള (50) നിര്യാതയായി. ഒരു വർഷത്തോളമായി കാൻസർ ബാധിതയായി ചികിത്സയിൽ. ആയിരുന്നു.രാഷ്ട്രീയത്തിന് അതീതമായി പ്രദേശത്തു വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ എന്നും ശ്രദ്ധിച്ച വ്യക്തിയായിരുന്നു. കുഞ്ഞുനാൾ മുതലേ കമലാദാസ്സിന്റെ (മാധവിക്കുട്ടി )കടുത്ത ആരാധിക ആയിരുന്നു. യാഥാസ്തിതിക കുടുംബത്തിൽ ജനിച്ച ഫാത്തിമ, തനിക്കു ശരിയെന്നു തോന്നുന്നത് സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഒക്കെ വൻ വിമർശനം നേരിടേണ്ടി വന്നു. മാധവിക്കുട്ടി (കമല സുരയ്യ )യുമായുള്ള ആത്മബന്ധം പ്രകടമാക്കുന്ന പുസ്തകം “ആമി ” പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ പ്രവാസി അബ്ദുള്ളകുഞ്ഞിയാണ് യാണ് ഭർത്താവ്. ഏകമകൻ അൻസിഫ്
n