
ബദിയടുക്കഃ റോഡിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കാന്‍ നടപടി ആവശ്യപ്പട്ട് നിവേദനം നല്കി. ബദിയടുക്ക മേഖല പ്രൈഡ് ബസ് തൊഴിലാളി യൂണിയന് പ്രസിഡണ്ട് ഹാരിസ് ബദിയടുക്ക എന്‍.എ.നെല്ലികുന്ന് എം.എല്‍.എ, ജില്ലാ കളക്ടര്‍, ആര്‍ടിഒ, കിഫ്ബി അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
ചെർക്കള കല്ലെടുക്ക അന്തർ സംസ്ഥാനപാതയിൽ ചെർക്കള മുതൽ ഉക്കിനടുക്ക വരെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും കാരണം വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത അവസ്ഥയായാാണ്. നിരവധി ഇരുചക്രവാഹനങ്ങളാണ് ദിവസവും കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. റോഡില്‍ പാതാള കുഴിയായത് കാരണം നിറയെ യാത്രക്കാരെ കയറ്റിവരുന്ന ബസ്സുകൾക്കും ഓടാൻ പറ്റാത്ത അവസ്ഥയാണ്.
അടിയന്തിരമായി കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണമെന്നും
അല്ലാത്തപക്ഷം സെപ്റ്റംബർ 29 തീയതി മുതൽ കാസർകോട് -ചെര്‍ക്കള
നെല്ലിക്കട്ട ബദിയടുക്ക പെർള റൂട്ടിലും പൈക്കാ മുള്ളേരിയ റൂട്ടിലും ഓടുന്ന മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് ശക്തമായ സമര പരിപാടിയുമായി മുന്നിട്ടിറങ്ങുമെന്ന് നിവേദനത്തില്‍ പറഞ്ഞു.