പത്തനംതിട്ട : 242 പേരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം കൊല്ലപ്പെട്ട അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശി രഞ്ജിത ജി നായര്‍ (40) ഉള്‍പ്പെട്ടത് നാട്ടില്‍ അവധിക്കു വന്നു പോകുന്നതിനിടെ. തലേദിവസം ട്രെയിനില്‍ നാട്ടില്‍ നിന്നും പുറപ്പെട്ട രഞ്ജിത ദുരന്തത്തില്‍ പെടുകയായിരുന്നു. യു കെ യില്‍ ഒരു വര്‍ഷമായി നേഴ്സ് ആയി ജോലിചെയ്യുന്ന അവര്‍ ഒരുമാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഡ്യുട്ടിയില്‍ പ്രവേശിക്കേണ്ട തീയ്യതിക്ക് അവിടെ എത്തിപ്പെടാന്‍ ടിക്കെറ്റ് ലഭ്യമാകാതിരുന്നതിനാലാണ് അവര്‍ അഹമ്മദാബാദ് വഴി പോകാന്‍ തീരുമാനിച്ചത്. ഗവ.സര്‍വീസില്‍ നേഴ്സ് ആയ രഞ്ജിത പത്തു വര്‍ഷം മുന്‍പ് അവധി എടുത്തു ഒമാനില്‍ നേഴ്സ് ആയി പോകുകയായിരുന്നു. അവിടെന്നാണ് ഒരു വേഷം മുന്‍പ് യു കെ യില്‍ നേഴ്സ് ആയി ജോലികിട്ടുന്നത്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയായ രഞ്ജിത മക്കളെ അമ്മയുടെ അടുത്ത് നിര്‍ത്തിയാണ് യു കെ യില്‍ പോയത്.
