കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും ചന്ദ്രിക ഡയറക്ടറുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജൂലൈ രണ്ടിന് ബുധനാഴ്ച്ച സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിന് ഒരുക്കങ്ങൾപൂർത്തിയായതായിഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ10 മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിൽ സജ്ജീകരിച്ച പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നഗറിൽ നടക്കുന്ന സമ്മേളനം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും.മണ്ഡലം ലീഗ്
പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അധ്യക്ഷനാകും.സംസ്ഥാന മുസ്ലിം ലീഗ് ട്രെഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി,ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി,സഹഭാരവാഹികളായ കെ ഇ എ ബക്കർ,അഡ്വ:എൻ എ ഖാലിദ്,വൺ ഫോർ അബ്ദുര്റഹ്മാൻ,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മർ,കർഷക സംഘം സംസ്ഥാന ഓർഗനൈസിങ് സെക്രെട്ടറി സി മുഹമ്മദ് കുഞ്ഞി, മുതലായവർ സംബന്ധിക്കും ജനറൽ സെക്രെട്ടറി കെ കെ ബദറുദ്ദീൻ സ്വാഗതവും ട്രെഷറർ സി കെ റഹ്മത്തുള്ള നന്ദിയും പറയും
പത്ര സമ്മേളനത്തിൽ ബഷീർ വെള്ളിക്കോത്ത്, കെ കെ ബദറുദ്ദീൻ, സി കെ റഹ്മത്തുള്ള,മുസ്തഫ തായന്നൂർ, അന്തുമാൻ പടിഞ്ഞാർ, പി എം ഫാറൂഖ്, എം എസ് ഹമീദ് ഹാജി എന്നിവർ സന്നിഹിതരായി
