കാസർഗോഡ് : കോളിയടുക്കം പുളുന്തോട്ടിയിൽ അഭിലാഷ് എന്നയാളുടെ വീട്ടുപറമ്പിലെ കിണറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള കാട്ടുപന്നിയുടെ അഴുകി തുടങ്ങിയ ജഡം പുറത്തെടുത്തു.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കിണറ്റിൽ പന്നിയുടെ ജഡം കണ്ടെതിനെ തുടർന്ന് വീട്ടുടമ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരുടെയും സഹായത്തോട് കൂടി പതിനഞ്ച് കോൽ ആഴവും ആൾമറയില്ലാത്തതും പത്ത് അടിയോളം വെള്ളവും ഉള്ള കിണറ്റിൽ നിന്ന് റണ്ണിംഗ് ബോലൈൻ കെട്ടിൻ്റെ സഹായത്താൽ പന്നിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പറമ്പിൽ തന്നെ വലിയ കുഴിയെടുത്ത് അതിലിട്ട് മൂടുകയായിരുന്നു സമീപത്തെവീട്ടുകാർക്ക് അസഹീനമായ മണം വന്നതിനെ തുടർന്നാണ് പന്നി കിണറ്റിൽവീണ കാര്യം അറിയുന്നത്. കുടിവെള്ളം എടുക്കുന്ന കിണറായതിനാൽ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ വീട്ടുകാർക്ക് നൽകി. സേനാഗംങ്ങളായ ഇ പ്രസീദ്, എച്ച്. ഉമേശൻ, ജിത്തു തോമസ്, എസ്. സോബിൻ , വി. വി. ഉണ്ണികൃഷ്ണൻ,വനംവകുപ്പ് ജീവനകാരായ വിനോദ് രവീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
