കാഞ്ഞങ്ങാട് : സി പി ഐ നേതാവും മുൻ ഹോസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട് ) എം എൽ എ യുമായ എം നാരായണൻ അന്തരിച്ചു. 73 വയസായിരുന്നു. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. 1991 മുതൽ 2001 വരെ എം എൽ എ ആയിരുന്നു. എ ഐ വൈ എഫ് പ്രവർത്തകാനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി പി ഐ ജില്ലാ കൌൺസിൽ അംഗം, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.പൊതു ജീവിതത്തിൽ കറ കളഞ്ഞ വ്യക്തിത്വത്തിനു ഉടമയായിരുന്നു. ഭാര്യ കെ എം സരോജിനി. മക്കൾ : ഷീന, ഷിംജിത്, ഷിഭ.
