മുള്ളേരിയ: കാറടുക്ക ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഡ്രസ്സ് ബാങ്കിലേക്ക് മുള്ളേരിയ ലയൺസ് ക്ലബ്ബ് വസ്ത്രങ്ങൾ നൽകി.
ക്ലബ്ബ് പ്രസിഡണ്ട് കെ രാജലക്ഷ്മി പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്ണനു വസ്ത്രങ്ങൾ കൈമാറി.
പഞ്ചാ. വൈസ് പ്രസിഡണ്ട് ജനനി,ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ പുഷ്പ, സി ഡി എസ് ചെയർപേഴ്സൺ സവിത,
ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ടി എൻ മോഹനൻ, വിനോദ് മേലത്ത്, കെ ശേഖരൻ നായർ, കൃഷ്ണൻ കോളിക്കാൽ, ഇ വേണുഗോപാലൻ, ഇഖ്ബാൽ കിന്നിങ്കാർ, പ്രജിത വിനോദ് എന്നിവർ സംബന്ധിച്ചു.
