മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ മുന്‍ നിര്‍ത്തി ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ് കേരളത്തിലെ സി പി എം നേതൃത്വം നല്‍കുന്നതെന്ന് ജമഅത്തെ ഇസ്ലാമി കേരല അമീര്‍ പി മുജീബുറഹ്മാന്‍. ജമാഅത്തിനെ കുറിച്ച് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറയുന്നത് പച്ചക്കള്ളമാണ് എന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സി പി എം തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്വേണ്ടി വര്‍ഗീയ, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി മരുന്നിട്ടുകൊടുക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് നിലബൂരില്‍ ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരില്‍ ജമാഅത്ത് ബി ജെ പി യുമായി സഹകരിച്ചുവെന്നു മുഖ്യമന്ത്രി കള്ളം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ഘടകമില്ല.അവിടെത്തെ ജമാ അത്തെ ഇസ്ലാമി പിന്തുണച്ചത് സ്വതന്ത്രനെയാണ്.പഹല്‍ഗാം ആക്രമണത്തെ ആദ്യമായി അപലപിച്ച മുസ്ലീം സംഘടനകളിലൊന്ന് ജമാത്താണ്. അത്തരമൊരു സംഘടക്കെതിരെയാണ് ഭീകരാക്രണത്തിനെതിരെ പ്രതികരിച്ചില്ലെന്ന് എം വി ഗോവിന്ദന് കള്ളം പറഞ്ഞത്.സി പി എം കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വലതുപക്ഷ ആഖ്യാനങ്ങള്‍ പിന്നീട് എട്ടു പിടിക്കുന്നത് സംഘപരിവാര്‍ ആണ്.പ്രിയങ്ക വിജയിച്ചപ്പോള്‍ അവര്‍ക്ക് പിന്നില്‍ വര്‍ഗീയവാദികള്‍ ആണെന്ന് പറഞ്ഞത് സി പി എമ്മാണ്.പൌരത്വ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് പിന്നീട് നരേന്ദ്രമോഡി ഏറ്റുപിടിക്കുന്നത് നാം കണ്ടു.അപകടകരമായ ധ്രുവീകരണ പ്രവനതക്കാണ് സി പി എം ആക്കം കൂട്ടിയിരിക്കുന്നത്.കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ ഇടതു ഭരണത്തില്‍ കേരളം ഇസ്ലമോഫോബിക് ആയ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദ്വേഷ പ്രസംഗകാരെ നേരിടുന്നതിനു പകരം രക്ഷാ കവചം ഒരുക്കുകയാണ് സര്‍ക്കാര്‍ എന്നും മുജീബുറഹ്മാന്‍ ആരോപിച്ചു.
