ബദിയടുക്കഃ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഗോളിയടുക്കയിലാണ് സംഭവം. ഗോളിയടുക്ക പട്ടിക ജാതി ഉന്നതിയിലാണ് സംഭവം. ഉന്നതിയിലെ നെലിക്കെദായ വിഭാഗത്തില്‍പ്പെട്ട പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിയുടെ ഓട് പാകിയ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
