കാസര്‍ഗോഡ് : മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ .ജില്ലയിൽ ലഹരി വില്പനക്കാരെ പിടികൂടുന്നതിന് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 2025 ഏപ്രിൽ 25 നു കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാജഹാൻ അബൂബക്കർ(41), നൗഷാദ് പി എം(37 ) എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഷാജഹാന്റെ വീട്ടിൽ നിന്നും ഇയാൾ ഉപയോഗിച്ചുവരുന്ന പാന്റിലും സോക്സിലും സൂക്ഷിച്ച 3.610 ഗ്രാം എംഡിഎംഎ യും, നൗഷാദിന്റെ വീട്ടിൽ നിന്നും 1 .790 ഗ്രാം എംഡിഎംഎ, 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു പോലീസിന്റെ സാനിധ്യം മനസിലാക്കിയ ഇരു പ്രതികളും ഓടി രക്ഷപെടുകയും ചെയ്തു.തുടർന്ന് പ്രതികൾക്കായി ഹൊസ്ദുർഗ് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അന്വേഷണം ആരംഭിക്കുകയും ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മംഗലാപുരം ജ്യോതി സർക്കിളിന് സമീപം വെച്ച് ഈമാസം 19 നു രാത്രി 11.50 മണിയോടെ ഷാജഹാൻ അബൂബക്കറും, 20 നു രാത്രി 07 .30 മണിയോടെ ഗോവയിൽ വെച്ച് നൗഷാദും പിടിയിലായി . ഇരുവരും സമാനമായ നിരവധി കേസുകളിൽ പ്രതികളാണ്. ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഹൊസ്ദുർഗ് ഇൻസ്പെക്ടർ അജിത് കുമാർ പി എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ അഖിൽ, വരുൺ, SCPO അനിൽ കെ ടി, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതികളെ സമർത്ഥമായി പിടികൂടിയത്.

