അഡൂര്‍ഃ മധ്യവയസ്കനെ വീടിന്റെ ചായ്പ്പില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
അഡൂര്‍ മാട്ടയിലെ നാരായണ ബെള്‍ച്ചപ്പാട (55)യാണ് മരിച്ചത്. ഇന്നലെ(തിങ്കളാഴ്ച )ഉച്ചയോടെയാണ് വീടിന്റെ പിറക് വശത്തെ ചായ്പ്പില് തൂങ്ങിയ നിലയില്‍ കണ്ടത്. കൂലിതൊഴിലാളിയാണ്. ഭാര്യഃ ചന്ദ്രാവതി. മക്കള്‍ഃ പുനിത് (ഗള്‍ഫ്), പവന്. സഹോദരങ്ങള്‍ഃ ദാമോധരന്, കൃഷ്ണന്, ഗോപാലന്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
