
പട്ട്ള (കാസർഗോഡ് )മധൂർ ഗ്രാമ പഞ്ചായത്തിൽ ഒന്നരക്കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ഗ്യാസ് സ്മാശനം ഇത് വരെ തുറന്ന് കൊടുത്തിട്ടില്ല.ജനങ്ങളുടെ നികുതി പണമുപയോഗിച്ച് സ്ഥാപിച്ച സ്മാശനത്തിന്റെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്, മേൽ വിഷയത്തിൽ പഞ്ചായത്ത് പുലർത്തുന്ന ഉദാസീന സമീപനം അവസാനിപ്പിച്ച് ശ്മശാനം ഉപയോഗ്യമാക്കുന്ന നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളണമെന് മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോട് മധൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയെ സജ്ജമാക്കുന്നതിന് മധൂർ മണ്ഡലത്തിലെ എരിക്കള 3ാംവാർഡ് രൂപീകരണ യോഗം മത്സ്യ തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ആർ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മധൂർ മണ്ഡലത്തിലെ മറ്റ് വാർഡുകളിലും കെപിസിസിയുടെ നിർദ്ദേശമനുസരിച്ചുള്ള ഗൃഹ സന്ദർശന പരിപാടി ഈ മാസം തന്നെ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് കരീം പട്ല അധ്യക്ഷത വഹിച്ചു നേതാക്കളായ കെ ഖാലിദ് ,അർജുൻ തായലങ്ങാടി ,മഹമൂദ് വട്ടയക്കാട് ,കുസുമം ചേനക്കോട് ,ദേവദാസ് പി ,സന്തോഷ് ക്രസ്റ്റ ,ധർമ്മ ധീര,നാസ്സർ മീപ്പുഗുരി,ഗോപാലകൃഷ്ണ അഷറഫ് കരോടി, റസാഖ് പി എ,അഷറഫ് റ്റി എം ,അബ്ദുൽ ഖാദർ ,പി എസ്സ് മഹമൂദ്
മജീദ് മീത്തൽ,മൂസ,മുഹമ്മദ് ഷജാഹ്, ത്വയ്യിബ്, ബഷീർ ചെമ്മനാട് എന്നിവർ സംസാരിച്ചു.അബുബക്കർ പട്ല സ്വാഗതവും മുർഷിദ് അബ്ദുല്ല നന്ദിയും പറഞ്ഞു.