By കെ ഖാലിദ്
കാസര്‍ഗോഡ് : ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശക്തമായ അടിത്തറയിട്ട് സാമുദായിക സൗഹാർദത്തിൽ വിള്ളലുണ്ടാവാതെ കേരളത്തിന്റെ വികസന പരിവേശം സൃഷ്ട്ടിച്ച ജനനേതാവായിരുന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ലീഡർ കെ കരുണാകരൻ എന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ.പറഞ്ഞു. എന്ത് വില കൊടുത്തും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കികൊണ്ട് ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു പ്രവർത്തകരുടെ മനസ്സിൽ ഇന്നും അഭിമാനമായി ലീഡറുടെ ഓർമ്മകൾ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്. കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ പ്രചോതനമായിരിക്കും .ലീഡർ കെ കരുണാകരന്റെ നൂറ്റിഏഴാം ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ നേതാക്കളായ കെ നീലകണ്ഠൻ ,സാജിദ് മവ്വൽ,എംസി പ്രഭാകരൻ ,സി വി ജയിംസ് ,എം രാജീവൻ നമ്പ്യാർ ,കെ ഖാലിദ് ,ആർ ഗംഗാധരൻ ,എ വാസുദേവൻ ,അർജുനൻ തായലങ്ങാടി ,ബി എ ഇസ്മയിൽ ,എ ശാഹുൽ ഹമീദ് , ഉസ്മാൻ അണങ്കൂർ ,കുഞ്ഞികൃഷ്ണൻ നായർ കട്ടുകൊച്ചി,ഉഷ അർജുനൻ ,മെഹമൂദ് വട്ടേക്കാട് ,ഹരീന്ദ്രൻ എറക്കോട് ,അഡ്വ : സാജിദ് കമ്മാടം ,സി ജി ടോണി,മണിമോഹൻ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു.
