കാസർഗോഡ് :ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘത്തിനെതിരെ നടപടി ശക്തമാക്കി ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി മനോജ് വി വി യുടെ നേതൃത്വത്തിൽ കാസറഗോഡ്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിവരുന്ന പരിശോധനയിൽ കടവുകളിനിന്നും മണൽ നിറച്ചു വെച്ച ചാക്കുകളും, തോണിയുൾപ്പെടയുള്ളവ പിടികൂടി.


പരിശോധനയിൽ ഇതുവരെ 3000 ത്തിൽ അധികം മണൽ ചാക്കുകളും പത്തിലധികം തോണിയും പിടികൂടി.വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമായി തുടരും.
