By അശോക് നീർച്ചാൽ
മഞ്ചേശ്വരംഃ മഞ്ചേശ്വരത്തും പരിസരങ്ങളിലും പൊടികള്ളൻമാർ പെരുകുന്നതായി പരാതിയുയർന്നു. വീട്ടു മുറ്റങ്ങളിലും പരിസരസങ്ങളിൽ നിന്നും അടുത്തകാലത്തായി പലരുടെയും സാധനങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും മിനക്കേട് ഓർത്തു പലരും പരാതിപെടാറില്ല. കഴിഞ്ഞ ദിവസം ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങ മോഷണം പോയതായി പരാതിയുയർന്നു.മഞ്ചേശ്വരം പൊലിസ് സ്റ്റേഷന് പരിധിയിലെ ഉദ്യാവര്‍ മാട ക്ഷേത്രത്തിന് സമീപത്തെ കൊളഗെയിലെ ഹരിഷിന്റെ വീട്ടു പറമ്പിലെ ഷെഡ്ഡില്‍ സൂക്ഷിച്ച 200തേങ്ങകളാണ് മോഷണം പോയത്.8000രൂപ നഷ്ട്ടം കണക്കാക്കുന്നു. ഹരീഷിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്തു.
