By അശോക് നീർച്ചാൽ
മുള്ളേരിയഃ ( കാസർഗോഡ് ) കാശുമാവിന് കൊമ്പത്ത് തൂങ്ങിമരിച്ച ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. ഗാളിമുഖത്തിന് സമീപം മണിയൂര്‍ മൂലടുക്കത്തെ യോഗീഷ് കുമാര്‍(27)ന്റെ മൃതദേഹമാണ് സംസ്കരിച്ചത്. ഇന്നലെ രാവിലെ വീടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ വീടിന് സമീപത്തെ കശുമാവിന് കൊമ്പത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മുള്ളേരിയ ടൗണിലെ പിക്കപ്പ് വാന്‍ ഡ്രൈവറാണ്. ഗോപാല മണിയാണിയുടെയും യശോദയുടെയും മകനാണ്. ഭാര്യ പ്രജ്വല. സഹോദരങ്ങള്‍ ശരണ്യ,ശരത്. ഭാര്യ ഒരു വര്‍ഷമായി മാതാവിന്റെ വീട്ടിലാണ് താമ
സം. ഇതാകം മരണകാരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ആദൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്കരിച്ചു.
