ബദിയടുക്കഃ ബൈക്കില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മധൂരിലെ നിര്‍മ്മാണ തൊഴിലാളി മരിച്ചു. മധൂര്‍ കോടിമജല്‍ ദേവി നിലയത്തിലെ വിജയന്(37)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാധകൃഷ്ണ എന്നയാളെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഞായറാഴ്ച )രാത്രി 7,45മണിയോടെ ബദിയടുക്ക ബോളുക്കട്ടയിലാണ് അപകടം. ബദിയടുക്ക ഭാഗത്ത് നിന്നും മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചുവെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. അവിവാഹിതനാണ്. പരേതനായ കൃഷ്ണ-ശീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ഃ പ്രമോധിനി,ബിന്ദു.
