By എ. പി. വിനോദ്

കണ്ണൂർ : കാങ്കോൽ – ആലപ്പടംബ പഞ്ചായത്തിലെ ബി എൽ ഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി നിർണായക വെളിപ്പെടുത്തലുമായി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടും ഒന്നാം വാർഡ് സ്ഥാനാർത്തിയുമായ വൈശാഖൻ രംഗത്തെത്തി .ബി എൽ ഒ ആയി ചുമതല ഏറ്റ ശേഷം വൈശാഖൻ വാർഡ് പരിചയപ്പെടുതാൻ അനീഷിനോടൊപ്പം രണ്ട് മൂന്നു ദിവസം വാർഡിൽ സഞ്ചരിക്കുകയും ലിസ്റ്റ് തകയാറാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെ എതിർത്തു സി പി എം പരാതി ഉന്നയിച്ചതിനെ തുടർന്ന് പിന്നീട് പോയില്ല. ഇതിനു ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് അനീഷ് ആത്മഹത്യ ചെയുന്നത്. ഇത് കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് എന്നാണ് വൈശാഖൻ വ്യക്തമാക്കുന്നത്. ഇതിനെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര അന്വേഷണം നടത്തണം എന്നാണ് ഭിന്ന ശേഷിക്കാരനും ചിത്ര കാരനുമായ വൈശാഖൻ ആവശ്യപ്പെടുന്നത്.