മഞ്ചേശ്വരംഃ കര്‍ണ്ണാടക ആര്.ടി.സി jബസില്കഞ്ചാവുമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 120ഗ്രാം കഞ്ചാവുമായി ജാര്‍ഖണ്ട് സ്വദേശി അറസ്റ്റില്‍.
ജാർഖണ്ഡ് ലത്തെഹർ ഭീംഷുമ്പന്ത് വില്ലേജിൽ രേവന്ത് കുർദിലെ രവീന്ദ്ര തിവാരി മകൻ ആശിഷ് കുമാർ തിവാരി (24)യാണ് അറസ്റ്റിലായത്. ഇന്ന് ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജിനുവും സംഘവും മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി ജാര്‍ഖണ്ട് സ്വദേശിയായ യുവാവ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ ജിജിൻ എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സജിത്ത് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.
