
ബദിയടുക്കഃ യു ഡി എഫ് ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞടുപ്പ് കണ്വെന്ഷന് എട്ടാം തിയ്യതി ശനിയാഴ്ച രാവിലെ 11.30ന് ബദിയടുക്ക ഗുരുസദന്‍ ഹാളില്‍ ചേരും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലികുന്ന് എംഎല്‍എ, ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ സംബന്ധിക്കുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ യു ഡി എഫ് പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് യു ഡി എഫ് ചെയര്മാന് അന്‍വര്‍ ഓസോണ്‍, കണ്‍വീനര്‍ എം.നാരായണ നീര്ച്ചാല് അറിയിച്ചു.