കാസർഗോഡ് : കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ വി. ഗോപിനാഥ് (71) അന്തരിച്ചു. ഒരു പഠനയാത്രയ്ക്കിടെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നിലമ്പൂരിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിറ സാനിധ്യമായിരുന്നു. ഭാര്യ : ശ്രീമതി. മക്കൾ : ശ്രുതി മനോജ്, ഡോക്ടർ ശ്വേത. മൃതദേഹം ഇന്ന് ഉച്ചയോടെ വിദ്യാനഗർ ചിന്മയ കോളനിയിലെ വീട്ടിൽ എത്തിക്കും.
