By രേഷ്മ രാജീവ്
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതീഷിന്റെ കാര്യത്തിൽ ആർ.എസ്.എസിനും കടുത്ത വിയോജിപ്പുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വമായിരിക്കും പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക.അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവാണ് പ്രതീഷ്. ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ.പി അബ്ദുള്ളക്കുട്ടി പരാതി നല്കി.
പട്ടിക തയ്യാറാക്കിയത്മുതിര്ന്നനേതാക്കളുമായിആലോചിക്കാതെയാണെന്നാണ് അബുല്ലക്കുട്ടി പറയുന്നത്. തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ആളാണ് പ്രതീഷ് വിശ്വനാഥ്. മുന്‍പ് പൂജാ ദിനത്തില്‍ തോക്കുകളും വടിവാളുകളുംപൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇയാള്‍ രംഗത്തെത്തിയിരുന്നു. എംമ്പുരാന് ചിത്രത്തിനെതിരെയും ഇയാള്‍ വിദ്വേഷപരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

