മുള്ളേരിയ: സ്വതന്ത്രവും, നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ഇലക്ഷൻ കമ്മീഷന്റെ ഒത്താശയോടെ ബിജെപി സർക്കാർ നടത്തുന്നകള്ള വോട്ട് ചേർത്തത് തെളിവുകൾ സഹിതം ശബ്ദമുയർത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാറ ഡുക്ക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുള്ളേരിയ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഗോപകുമാർ വി, കെ വാരിജാക്ഷൻ, ആനന്ദ മൗവ്വാർ, ഇബ്രാഹിം ഹാജി സി,ശ്രീധരൻ അയർക്കാട്, പ്രസാദ് ഭണ്ഡാരി, ഗംഗാധര ഗോളിയടുക്കാ, ശ്യാം മാന്യ,പുരുഷോത്തമൻ കെ, ജോണി ക്രാസ്താ, വിനോദൻ നമ്പ്യാർ ബി കെ, ചന്ദ്രഹാസ ബലക്കല, രഞ്ജിത്ത് കുമാർ ഇ,ശാരദ ഇ,, രൂപ സത്യൻ,, മുഹമ്മദ് കുഞ്ഞി കെ,ശ്രീനാഥ് ബദിയഡുക്ക,ഗോപിനാഥൻ കോണല,അഷറഫ് ചേരൂണി, ഷംസു അക്കര, ഗുരുപ്രസാദ് എന്നിവർ നേതൃത്വം നൽകി

