ബദിയടുക്കഃ പുല്ല് അരിയാന്‍ പോയ വീട്ടമ്മ തോട്ടത്തിലെ കുളത്തില്‍ വീണു മരിച്ചു. കുംബഡാജെ മാവിനക്കട്ട നെടുമൂലയിലെ വിശാലാക്ഷി (73)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിന് സമീത്തെ തോട്ടത്തില്‍ പുല്ല് അരിയുവാന്‍ പോയതാണത്രെ. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടത്. അബദ്ധത്തില്‍ കാല് തെന്നി കുളത്തില്‍ വീണതാകമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ഭര്‍ത്താവ് കൃഷ്ണന്. മക്കളില്ല .
സഹോദരങ്ങള്‍ഃ കുഞ്ഞികൃഷ്ണന്, ശാരദ, സുശീല, പരേതരായ വസന്ത, കുഞ്ഞമ്മ. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
