തിരുവനന്തപുരം : മുതിർന്ന സി പി ഐ നേതാവും പീരുമേട് എം എൽ എ യുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയഘാതത്തെ തുടർന്ന് ശാസ്ത്തമംഗലം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിനിടെ വാഴൂർ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ റവന്യു മന്ത്രി കെ രാജന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ പൊതു ദർശനത്തിന് വയ്ക്കും. കോട്ടയം വാഴൂർ സ്വദേശിയാണ്.,,, 2021 ലെ തിരഞ്ഞടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമ സഭയിൽ എത്തിയത്.
