കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസ്സിലെ പ്രതിയായ കൊളവയൽ സ്വദേശിയെ ഹോസ്ദുർഗ് പോലീസ് PIT NDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളിൽ പ്രതിയായ കൊളവയൽ ഇട്ടമ്മൽ സ്വദേശി നിസാമുദ്ദീൻ പി പി (35) യാണ്അറസ്റ്റിലായത്. . സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. 72.73 ഗ്രാം MDMA വിൽപനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബർ മാസം തലപ്പാടിയിൽ വച്ചു പിടികൂടിയ ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷനിൽ രണ്ട് ലഹരിക്കേസുകൾ ഇയാൾക്കെതിരെയുണ്ട്.
തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എൻ ഡി പി എസ് (PIT എൻ ഡി പി എസ്) നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്. ജില്ലയിലെ നാലമാത്തെതും. ജില്ലാ പോലീസ് മേധാവി. ബി വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് സി ഐ അജിത്ത് കുമാർ പി, സബ് ഇൻസ്പെക്ടർ ശാർങ്ഗധരൻ എ ആർ, അസി. സബ് ഇൻസ്പെക്ടർ പ്രകാശൻ എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി ആർ സനോജ്, സി വി ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
