.കാസര്‍ഗോഡ്: പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി എടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കുട്ടി വായനക്കാരെയും കുട്ടിയെഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വായന കളരി സംഘടിപ്പിച്ചും പരിസ്ഥിതി എഴുത്തുശാലകൾ നടത്തി തെരഞ്ഞെടുത്ത കുട്ടികൾക്ക് കേന്ദ്രീകൃതമായുള്ള പരിപാടികൾ നടത്തിയും നഗരങ്ങളിലും ഗ്രാമങ്ങളിലും അവബോധന പോസ്റ്ററുകള്‍ പതിച്ചും , അറിവ് ഉടമകളുടെയും കാരണവർ കൂട്ടായ്മയുടെയും പ്രാദേശിക സെമിനാറുകൾ നടത്തി തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ രജിസ്റ്ററിൽ ചേർക്കാനായി കൈമാറിയും പരിസ്ഥിതി സംരക്ഷണത്തില്‍ ഭാഗവാക്കാവാമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് തനിമ സംസ്കാരികവേദി സംഘടിപ്പിച്ച ഇനിയും മരിക്കാത്ത ഭൂമി: പരിസ്ഥിതി വര്‍ത്തമാനങ്ങള്‍ പരിപാടിയും പുസ്തക ചര്‍ച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം എ മുംതാസ് സ്വാഗതം പറഞ്ഞു. അബു ത്വാഈ അധ്യക്ഷത വഹിച്ചു. എം കവിത പുസ്തക പരിചയവും. പത്മനാഭൻ ബാത്തുർ പുസ്തകാസ്വാദനവും നടത്തി ഉണ്ണിമാഷ് എഴുത്തനുഭവം പങ്കുവച്ചു. കഥ പറച്ചിലിൽ സംസ്ഥാനതലത്തിലും അന്തർദേശീയ തലത്തിലും സമ്മാനം നേടിയ, നാഷണൽ ലെവൽ പബ്ലിക്ക് സ്പീക്കർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബിൻ മൊയ്തീനെ തനിമ കലാസാഹിത്യവേദിക്കു വേണ്ടി ഡോ വി ബാലകൃഷ്ണൻ അനുമോദിച്ചു. റഹ്മാൻമുട്ടത്തൊടി നന്ദി പ്രകാശിപ്പിച്ചു
.
.
