മഞ്ചേശ്വരം കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ
നിയന്ത്രണം വിട്ടെത്തിയ കർണാടക കെഎസ്ആർടിസി ബസ് നിർത്തിയിട്ട ഓട്ടോയിലേക്കും ബസ് കാത്തിരുന്നവർക്ക് നേരെയും ഇടിച്ചത് മൂലമുണ്ടായ അപകടത്തിൽ 11വയസുകാരിയും ഓട്ടോ ഡ്രൈവറും അടക്കം 6 പേർ മരിച്ചു. 3 പേരെ പരുക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയുമാണ്.
കർണാടക സ്വദേശികളായ പൊടിയബ്ബ,അവ്വമ്മ,ഖദീജ,ഹസ്ന,നഫീസ,ആയിഷ ഫിദ എന്നിവരാണ് മരണപ്പെട്ടത്.
കാസറഗോഡ് പെരുമ്പള സ്വാദേശികളായ ലക്ഷ്മി,സുരേന്ദ്ര,മഞ്ചേശ്വരം സ്വാദേശിയും മറ്റൊരു ഓട്ടോ റിക്ഷ ഡ്രൈവർ കൂടിയായ ഷമീർ എന്നിവർക്കാണ് പരുക്കേറ്റത്. അമിതവേഗതയാണ് അപകട കാരണം.

