ന്യൂഡൽഹി: ഇ.ഡി അന്വേഷിക്കുന്ന നാഷനൽ ഹെറാൾഡ് കേസ് ‘വിചിത്രവും അസാധാരണവു’മാണെന്നും കാരണം സ്വത്ത് കൈമാറ്റം ചെയ്യാതെ കള്ളപ്പണം വെളുപ്പിക്കൽ നടക്കില്ലെന്നും കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഡൽഹി കോടതിയിൽ വാദിച്ചു.
‘ഇത് ശരിക്കും ഒരു വിചിത്രമായ കേസാണ്. സ്വത്ത് ഉപയോഗിക്കാതെയും സ്വത്ത് ഉപയോഗിക്കാതെയും സ്വത്ത് കൈമാറ്റം ചെയ്യാതെയും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായി ആരോപിക്കപ്പെടുന്ന കേസാണിത്. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ച കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) നിന്ന് യങ് ഇന്ത്യനിലേക്ക് ഒരു ഇഞ്ച് സ്വത്ത് പോലും മാറ്റിയിട്ടില്ല. ഒരു കോൺഗ്രസ് നേതാവിനും സ്വത്തോ പണമോ ലഭിക്കുന്നില്ല. എന്നിട്ടും ഇതിനെ ഇതിനെ കള്ളപ്പണം വെളുപ്പിക്കൽ എന്ന് വിളിക്കുന്നു -സിങ്വി പറഞ്ഞു
കേസിൽ 11 വർഷത്തിനു ശേഷം പരാതി ഫയൽ ചെയ്തതിനും അടുത്തിടെ കുറ്റപത്രം സമർപ്പിച്ചതിനും അന്വേഷണ ഏജൻസിയെ ചോദ്യം ചെയ്ത സിങ്വി വർഷങ്ങളോളം ഇ.ഡി ഒന്നും ചെയ്തില്ലെന്നും പകരം ഒരു സ്വകാര്യ പരാതി ഏറ്റെടുത്ത് സോണിയക്കെതിരെ ക്രൂരമായ ഒരു പ്രവൃത്തിയുടെ ക്രിമിനൽ കേസ് അന്വേഷിക്കാൻ ശ്രമിച്ചുവെനന്നും വാദിച്ചു.
2010ൽ എ.ജെ.എല്ലിന്റെ പുനഃസംഘടനയും 2021ൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതും തമ്മിൽ 11 വർഷത്തെ ഇടവേളയുണ്ട്. ഒരു കേസിൽ ഇതിലും വലിയ ഇടവേള ഇനി ഉണ്ടാകില്ല. സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യപരാതിയിലുംഇ.സി.ഐ.ആറിലും എട്ട് വർഷത്തെ ഇടവേളയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
