കൊച്ചി : കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം പ്രാധമിക റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അദ്ദേഹത്തിനു ഹൃദയമാഘാതം ഉണ്ടായത് എന്നും മുൻപും ഇതിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രാധമിക റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്
