തളങ്കര(കാസർഗോഡ്): :നല്ല പുസ്തകങ്ങൾ വായിച്ച് സമൂഹത്തിനും കുടുംബത്തിനും മാതൃകയാവാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് തളങ്കര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ രാജീവൻഅഭിപ്രായപ്പെട്ടു. തളങ്കര യത്തീം ഖാനയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് കള്ളൻമാരെ പിടിക്കാനാണെന്ന വിദ്യാർത്ഥികളുടെ സംശയചോദ്യത്തിന് സമൂഹത്തിലുള്ള എല്ലാ തിൻമകൾക്കെതിരേയാണ് പോലീസ് സേന നില കൊള്ളുന്നതെന്നും അദ്ദേഹം മറുപടി നൽകി. ഇരു ചക്ര വാഹനങ്ങൾ കുട്ടികൾ ഓടിച്ച് അപകടങ്ങളുണ്ടാക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സമൂഹത്തിൽ ലഹരി മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗങ്ങളും ലഹരി വിൽപനയും വർധിച്ചു വരുന്നതിൽ അതിനെതിരേ പ്രവർത്തിക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടറങ്ങണമെന്നും രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സബ്ഇൻസ്പെക്ടർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. യത്തീം ഖാന മാനേജർ ഹസൈനാർ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ രാജീവൻ, സി പി ഒ സന്തോഷ്, ദഖീറത്ത് ഉഖ്റാ സംഘം സെക്രട്ടറി ടി എ ഷാഫി, വൈസ് പ്രസിഡൻ്റ് അമാനുള്ള സംസാരിച്ചു. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.
