By ഷാഫി തെരുവത്ത്
കാസർഗോഡ്: പേവിഷബാധിച്ച നായകളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്നതിനിടയിൽ കാസർഗോഡ് നഗരം കൈയ്യടക്കി തെരുവ് നായ കൂട്ടം. തായലങ്ങാടി മുതൽ പഴയ ബസ് സ്റ്റാൻ്റ് വരെയാണ് തെരുവ് നായകൾ കൂട്ടമായി എത്തുന്നത്. രാത്രിയും പുലർച്ചെയുമാണ് നായകൾ കൂട്ടത്തോടെ നഗരം കൈയ്യടക്കുന്നത്. നഗരത്തിൽ അലഞ്ഞുതിരിഞു നടക്കുന്ന കന്നുകാലികളെ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. തായലങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിൽ തെരുവ് നായകളുടെ ശല്യം കാരണം ട്രെയിനിറങ്ങിയും ട്രെയിൻ കയറാൻ പോകുന്നവരുടെയും പിന്നാലെ ആക്രമിക്കാൻ തുനിയുന്നു. ഇരു ചക്ര വാഹങ്ങളുടെ പിറകെ കൂട്ടമായി എത്തുന്നു. നഗരത്തിന് പുറമേ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. നായകളെ പിടികൂടാൻ വകുപ്പില്ലാത്തത് കാരണം അധികൃതർ നിസാഹയതയിലാണ്. രാവിലെയും രാത്രിയും മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഭീതിയോടെയാണ് തെരുവ് നായകളുടെ ശല്യം കാരണം കഴിയുന്നത്
