
വിദ്യാനഗർ :മനുഷ്യ മനസ്സിനെ അഞ്ജതയുടെ ഇരുളകറ്റി മൂല്യ ബോധങ്ങൾക്ക് ഊർജം പകർന്നുക്കൊടുത്ത് മുന്നോട്ടുള്ള വഴി കാട്ടുന്നവരാണവണം അധ്യാപകരെന്ന് ടി.വി രാഘവൻ മാസ്റ്റർ മായിപ്പാടി അഭിപ്രായപ്പെട്ടു.
ദേശിയ അധ്യാപക ദിനത്തിൽ ചെട്ടുംകുഴി അസ്രി റിഹാബിലിറ്റേഷൻ സെൻ്റർ ഹാളിൽ അസ്രി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സംഗമത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം
റിഹാബിലിറ്റേഷൻ അഡ്മിനിസ്ട്രേറ്റീവ് ആൻ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് ഫിയാസ് ഹസ്സൻ അധ്യക്ഷത വഹിച്ചു
ചീഫ് കോർഡിനേറ്റർ അബ്ദുൽ ഖാദർചട്ടഞ്ചാൽ സ്വാഗതവും
ജുനൈദ് പി.എം നന്ദി പറഞ്ഞു
ടി.വി രാഘാവൻ മാസ്റ്റർ മായിപ്പാടിയെ മുഹമ്മദ് അഷ്റഫ് മദീന ചടങ്ങിൽ ആദരിച്ചു
