കാസർഗോഡ് :വ്യക്തിഗത ജീവിതങ്ങൾക്കും സമൂഹങ്ങൾക്കും ഡോക്ടർമാർ നൽകി കൊണ്ടിരിക്കുന്ന സംഭാവനകളെ മുൻ നിർത്തി ദേശീയ ഡോക്ടർടേസ് ദിനത്തിൽ ജീവൻ്റെ കാവലായി നിസ്വാർത്ഥമായ സേവനവുമായി അൻപതലിധകം വർഷമായി ആതുര സേവന രംഗത്തുള്ള വിദ്യാനഗർ കൃഷ്ണ ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ടി.എ യശോദയെ അസ്രീ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ ആദരിച്ചു
കൃഷ്ണ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷംനാഷ് പി. സ്വാഗതം പറഞ്ഞു
അസ്രി റിഹാബിലിറ്റേഷൻ സെൻ്റർ ചിഫ് കോർഡിനേറ്റർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് അഷ്റഫ് മദീന ഡോക്ടറെ ഉപഹാരം നൽകി ആദരിച്ചു
