കാസർഗോഡ്: ദേളിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ ലോകോളേജ്ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു. അഞ്ച് വര്‍ഷത്തെ ബി എ എല്‍എല്‍ബി ഇന്റഗ്രേറ്റഡ് കോഴ്സിനാണ് അംഗീകാരം ലഭിച്ചത്. കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 17ന് ചട്ടഞ്ചാല്‍ കോളിയടുക്കം ലോ കോളേജ് കാമ്പസില്‍ സഅദിയ്യ സാരഥികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചേര്‍ന്ന് നടത്തും. കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. ഡോ. എന്‍ എ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ പ്രോജക്ട് ലോഞ്ചിംഗ് നിര്‍വ്വഹിക്കും. ബ്രോഷര്‍ പ്രകാശനം ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് നല്കി അഡ്വ സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിക്കും. എ പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും. കണ്‍വീനര്‍ എന്‍ എ അബൂബക്കര്‍ ഹാജി കീനോട്ട് അവതരിപ്പിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കേരള ന്യൂനപക്ഷ കമ്മിഷന് അംഗം എ സൈഫുദ്ദീന് ഹാജി തിരുവനന്തപുരം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുസ്ഥഫ പി വി,ഷറഫുദ്ദീൻ എം കെ എന്നിവര്‍ സംബന്ധിച്ചു.
