By അശോക് നീർച്ചാൽ

നീര്ച്ചാല് : (കാസർഗോഡ്) തെരുവ് നായ ശല്യം രൂക്ഷമാവുന്നു. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയില്‍.
പള്ളം, ചെന്നകുണ്ട്, ബാപ്പാലിപ്പൊനം, ബി .സിറോഡ്, പാടലടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായകളുടെ അഴിഞ്ഞാട്ടം കൂടി വരുന്നു.
അതിരാവിലെ മദ്രസയിൽ പോകുന്നവിദ്യാർഥികൾ ഭീതിലാണ്.
നായ കുട്ടത്തിൻ്റെ അഴിഞ്ഞാട്ടത്തെ ഭയന്ന് രക്ഷതാക്കൾക്ക് കുട്ടികളെ മദ്രസയിൽ എത്തിക്കേണ്ട സ്ഥിതിയാണ്.
കാല്‍നടയായി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മറ്റു യാത്രക്കാരും ഭീതിയിലാണ്.
ഇവിടുത്തെ പരിസരങ്ങളില്‍ വളര്‍ത്തു നായകള്‍ ഉണ്ടെങ്കില്‍ അവ ആര്‍ക്കും തന്നെ ഭീഷണിയല്ല. മറ്റു സ്ഥലങ്ങളില്‍ നിന്നും കൂട്ടമായെത്തുന്ന നായകളാണ് കാല് നടയാത്രക്കാരുടെയും ഇരു ചക്രവാഹന യാത്രക്കാരുടെ നേരേയും ചാടി വീഴുന്നത്. പാതയോരത്ത് വലിച്ചെറിയുന്ന അറവ് മാലിന്യങ്ങള്‍ തിന്ന് കൊഴുക്കുന്ന തെരുവ് പട്ടികളാണ് അക്രമണകാരികളാവുന്നത്. ഇവ വളര്‍ത്ത് മൃഗങ്ങളേയുംഅക്രമിക്കുന്നു.
വര്‍ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് നിയമ പ്രകാരമുള്ള ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.