By അശോക് നീർച്ചാൽ
നീര്‍ച്ചാല്‍ഃ [കാസർഗോഡ് ] ഏണിയര്‍പ്പിലും പരിസരങ്ങളിലും തെരുവ് നായശല്യം രൂക്ഷം. ആറു പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. ബിര്‍മ്മിനടുക്ക അംഗന്‍വാടി ജീവനക്കാരി ഏണിയര്‍പ്പിലെ അശ്വതി(48), ഓട്ടോ ഡ്രൈവര്‍ ഏണിയര്‍പ്പിലെ ഹരിഹരന്റെ മകള്‍ നവന്യ(4), ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ റിസ്വാന(19), പുതുക്കോളിയിലെ പത്മനാഭ ഷെട്ടിയുടെ മകള്‍ ഷാന്‍വി(10) പുതുക്കോളി അംഗന്‍വാടിക്ക് സമീപത്തെ ചന്ദ്രന്(38) ബദിയടുക്ക ബഞ്ചത്തടുക്ക ഉന്നതിയിലെ ഗണേശന്(31)എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിക്കും രാത്രി എട്ട് മണിക്കുമിടയിലാണ് സംഭവം. വളര്‍ത്ത് മൃഗളേയും പട്ടി കടിച്ച് പരിക്കേല്പിച്ചു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
നവന്യ സ്വകാര്യ ആസ്പത്രിയിലും മറ്റുള്ളവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും ചികിത്സ തേടി. ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ പണിതീരാതെ വീടുകളില്‍ തെരുവ് നായകള്‍ കൂട്ടമായെത്തുന്നത്. ഇവ വാഹന യാത്രക്കാര്‍ക്കും,കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. മുന്‍ വര്‍ഷങ്ങളില്‍ തെരുവ് പട്ടികളെ പിടികൂടി വന്തീകരണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

