തൃശൂർ : ഷാഫി പറമ്പിൽ എം.പിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ വഴി തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തിൽ പോലീസും പ്രവർത്തകരും ഉന്തും തള്ളും നടന്നു.ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം നായ്ക്കനാൽ സിഗ്നലിൽ സമീപത്ത് പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ഹരീഷ് മോഹൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.ജെ ജനീഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി. പ്രമോദ്, മിഥുൻ മോഹൻ, അഡ്വ. സുഷിൽ ഗോപാൽ, കാവ്യ രഞ്ജിത്ത്, ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ, നേതാക്കളായ വിഷ്ണു ചന്ദ്രൻ, പി.കെ ശ്യാംകുമാർ, അമർ ഖാൻ, ഒ. ശ്രീകൃഷ്ണൻ, കെ. സുമേഷ്, ഫൈസൽ ഇബ്രാഹിം, സനൽ കല്ലുക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.


