
കാസർഗോഡ് : താൻ ചെയ്യുന്ന തൊഴിൽ തന്റെ വിശ്വാസം ആണ് എന്ന് ഓരോ ഉദ്യോഗസ്ഥരും മനസ്സിലാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശക്ത എഴുത്തുകാരൻ ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.അതാണ് അവരെ വിശ്വസിക്കുന്ന സാധാജനം പ്രതീക്ഷിക്കുന്നത്.. നമ്മൾ ജീവിക്കുന്ന കാലത്തെ സത്യസന്ധതയോടെ പകർത്തുന്നവരാണ് യഥാർത്ഥ എഴുത്ത്കാർ.. ഉള്ളിലും പുറത്തും ഉള്ളത് സത്യസന്ധമായി പകർത്താൻ അനുഗ്രഹീത എഴുത്ത്കാർക്ക് മാത്രം സാധിക്കുന്ന കാര്യ മാ ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർകോട്ടെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ നിറ സാനിധ്യമായ ഡോക്ടർ എ എ അബ്ദുൽ സാത്താറിന്റെ അഞ്ചാമത് പുസ്തകം “ധർമ്മാസ്പത്രി ” പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ എ കെ എം അഷറഫ് എം എൽ എ യ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.പ്രമുഖ മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലാങ്ങാടി ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരൻ പി സുറാബ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.കെ ജെ ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ പ്രസിഡന്റ് അബൂ ത്വ ഈ സ്വാഗതം ആശംസിച്ചു. ഡോക്ടർ. കാമത്ത്, അബ്ലസ് ശംനാട് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കാസർഗോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, .ഡോക്ടർ ബി നാരായണ നായിക്, കെ ഇ എ ബക്കർ, ശ്രീമതി സുലേഖ മാഹിൻ, വേണു കണ്ണൻ, ഡോക്ടർ സാബിത്ത് റഹ്മാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഡോക്ടർ എ എ അബ്ദുൽ സത്താർ മറുമൊഴി രേഖപ്പെടുത്തി. റഹ്മാൻ മുട്ടൊത്തടി നന്ദി ചടങ്ങിന് നന്ദി പറഞ്ഞു.
