കാസർഗോഡ് :ജനമനസുകളിൽ എന്നും ജീവിക്കുന്ന ഭരണാധികാരിയും ജനനേതാവുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും പുതിയ നിയമങ്ങൾ സൃഷ്ടിക്കുന്നതിലല്ല ഉള്ള നിയമങ്ങൾ ജനങ്ങളുടെ ജീവൽപ്രധാനമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ആർജവമുള്ള ഭരണാധികാരിയും ,പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമാനതകളില്ലാത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വത്തിന് ഉടമയുമാണ് ഉമ്മൻ ചാണ്ടി എന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ജനകീയ പ്രശ്നങ്ങളുമായി എത്തുന്ന ജനപ്രതിനിധികൾക്കും സാധാരണ ജനങ്ങൾക്കും പ്രശ്നപരിഹാരത്തിന് ഏത് സമയത്തും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സാധിക്കുമായിരുന്നു. അധികാരം കയ്യിലെത്തിയാൽ ജനങ്ങളിൽ നിന്നും വളരെ ഉയരത്തിലാണെന്ന് സ്വയം വിശ്വസിച്ച് ജനങ്ങളോട് അകലം പാലിച്ചുനിൽക്കുന്ന ഇന്നത്തെ അധികാരികൾ ഉമ്മൻചാണ്ടിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ : ടി കെ സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു.,പാലിയേറ്റിവ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. നേതാക്കളായ എ ഗോവിന്ദൻ നായർ ,ഹക്കീം കുന്നിൽ ,കെ നീലകണ്ഠൻ കെവിഗംഗാധരൻ ,രമേശൻ കരുവാച്ചേരി ,എം സി പ്രഭാകരൻ ,ബി പി പ്രദീപ് കുമാർ ,വി ആർ വിദ്യാസാഗർ ,സി വി ജയിംസ് ,കെ പി പ്രകാശൻ,അഡ്വ : പി വി സുരേഷ്,സോമശേഖര ഷേണി ,ധന്യ സുരേഷ് ,അഡ്വ ; എ ഗോവിന്ദൻ നായർ ,ആർ ഗംഗാധരൻ ,കെ ഖാലിദ് ,എം രാജീവൻ നമ്പ്യാർ ,കെ വി ഭക്തവത്സലൻ തുടങ്ങിയവർ സംസാരിച്ചു.

