കാസർഗോഡ്: കുടുംബ കൂട്ടായ്മയായി കഴിഞ്ഞ 19 വർഷം കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ സജീവമായി പ്രവർത്തിക്കുന്ന ജനശ്രീ സുസ്ഥിര വികസന മിഷൻ ജനകീയ കൂട്ടായ്മയായി രൂപാന്തരപ്പെടുത്തി ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്ന പ്രസ്ഥാനമാക്കി മാറ്റുമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം ഹസ്സൻ പറഞ്ഞു. ജനശ്രീ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങൾക്ക് നീതി നിഷേധം ഉണ്ടാവുമ്പോൾ നീതി നേടിക്കൊടുക്കുവാൻ ജനശ്രീ മിഷൻ സാമൂഹ്യ ഇടപെടലിന് സന്നദ്ധമാവുമെന്ന് ഹസ്സൻ വ്യക്തമാക്കി. ജനങ്ങൾക്ക് നീതി നേടിക്കൊടുക്കുന്ന (പീപ്പിൾ ജസ്റ്റിസ് മൂവ്മെന്റ്) ജനനീതി പ്രസ്ഥാനമാക്കി ജനശ്രീയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം ജനശ്രീ മിഷൻ രൂപം നൽകിയ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രത്തിലൂടെ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലമാക്കുമെന്നും ജനശ്രീ മിഷന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകാൻ ഒരു യുട്യൂബ് ചാനൽ ആരംഭിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ജനശ്രീ ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അദ്ധ്യക്ഷം വഹിച്ചു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി എസ് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.എ ഗോവിന്ദൻ നായർ, അഡ്വ.കെ.കെ രാജേന്ദ്രൻ, എം.കുഞ്ഞമ്പു നമ്പ്യാർ, സൈമൺ പള്ളത്തുങ്കുഴി, മടിയൻ ഉണ്ണിക്കൃഷ്ണൻ, കെ.വി ഭക്തവത്സലൻ, ടി.ഗോപിനാഥൻ നായർ, കാർത്തികേയൻ പെരിയ, എൻ.ബാലചന്ദ്രൻ മാസ്റ്റർ, എം.ഭാസ്ക്കരൻ,വി.കെ കരുണാകരൻ നായർ, കെ.ചന്തുകുട്ടി പൊഴുതല, അഡ്വ.ജിതേഷ് ബാബു പി.കെ, സി.അശോക് കുമാർ, എ.കെ ശശിധരൻ, സി.ഭാസ്കരൻ ചെറുവത്തൂർ, ജോഷി തെങ്ങുംപള്ളിൽ, കെ.ശ്രീധരൻ മാസ്റ്റർ, nസീതാരാമമല്ലം, സി.എച്ച് വിജയൻ, കെ.പുരുഷോത്തമൻ, പവിത്രൻ.സി.നായർ, ജോസ് മാത്യു, സി.വിജയൻ നായർ, ഗണേഷ് ഭണ്ഡാരി, രാമചന്ദ്രൻ.സി, കൃഷ്ണൻ അടുക്കത്തൊട്ടി, എം.പുരുഷോത്തമൻ നായർ, രവീന്ദ്രൻ കരിച്ചേരി, വിനോദ് കുമാർ.വി, ചന്ദ്രൻ എ.വി, കെ.സുരേശൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ സ്വാഗതവും ജില്ലാ ട്രഷറർ കെ.പി സുധർമ്മ നന്ദിയും പറഞ്ഞു.
